എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു

single-img
1 April 2018

ഗാസിയാബാദ്: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും മര്‍ദനമേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിന് സമീപം ലോണിയിലാണ് സംഭവം.

ജിതേന്ദ്ര എന്നയാളാണ് മരിച്ചത്. പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതിനെതുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നു. ജിതേന്ദ്രയെ മര്‍ദിച്ച നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു.