മലയാളികൾ വംശീയവാദികളെന്ന് പറഞ്ഞിട്ടില്ല പക്ഷേ…നിലപാട് വ്യക്തമാക്കി സാമുവൽ റോബിൻസൺ

single-img
31 March 2018

തിരുവനന്തപുരം: തനിക്ക് കുറഞ്ഞ പ്രതിഫലമാണ് ലഭിച്ചതെന്നും നിർമ്മാതാക്കളിൽ നിന്ന് വംശീയ വിവേചനം നേരിടേണ്ടി വന്നുവെന്നും തുറന്ന് പറഞ്ഞ,​ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ താരമായ നൈജീരിയൻ സ്വദേശി സാമുവൽ റോബിൻസൺ നിലപാട് വിശദീകരിച്ച് രംഗത്ത്. മുൻ പോസ്‌റ്റിന് നെഗറ്റീവ് കമന്റുകൾ ലഭിച്ച സാഹചര്യത്തിലാണ് സാമുവൽ വീണ്ടും വിശദീകരണവുമായി രംഗത്ത് വന്നത്.

 

https://www.instagram.com/p/Bg9kUdBFnsO/?taken-by=samuelabiolarobinson

മലയാളികൾ വംശീയ വാദികളല്ലെന്നും കേരളത്തിലെ ജനങ്ങളിൽ നിന്ന് വംശീയമായ വേർതിരിവ് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പുതിയ പോസ്റ്റിലൂടെ പറഞ്ഞു. എന്നാൽ,​ കുറഞ്ഞ പ്രതിഫലമാണ് നിർമാതാക്കൾ നൽകിയതെന്ന മുൻനിലപാടിൽ സാമവുൽ ഉറച്ച് നിൽക്കുന്നുണ്ട്.

ചെറിയ ബഡ്‌ജറ്റിലുള്ള സിനിമയാണെന്ന ധാരണയിൽ ആയിരുന്നു കുറഞ്ഞ പ്രതിഫലത്തിന് അഭിനയിക്കാൻ തയ്യാറായത്. സിനിമ സാമ്പത്തിക വിജയം നേടിയാൽ കൂടുതൽ പണം തരാമെന്ന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്കിരുന്നു. ഏഴ് ദിവസം കൊണ്ട് തന്നെ സിനിമ മുടക്കുമുതലിന്റെ ഇരട്ടി നേടിയിട്ടുണ്ട്. നൈജീരിയയിലേക്ക് മടങ്ങുന്നതിന് മുന്പ് ബാക്കി തുക തരാമെന്ന ഉറപ്പിലാണ് പ്രമോഷൻ പരിപാടികളുമായി സഹകരിച്ചതെന്നും സാമവുൽ പറഞ്ഞു.

കേരളം തനിക്ക് തന്ന പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നു. കേരളത്തോട് തനിക്ക് സ്‌നേഹം മാത്രമേയുള്ളൂവെന്നും സാമുവൽ റോബിൻസൺ പറഞ്ഞു.അതേസമയം,​ മുൻ പോസ്റ്റ് സാമുവൽ പിൻവലിച്ചിട്ടുമില്ല.

കറുത്ത വർഗക്കാരനായതുകൊണ്ട് മാത്രമാണ് അർഹിച്ച പ്രതിഫലം ലഭിക്കാഞ്ഞത്. മലയാള സിനിമയിലെ വർണ വിവേചനത്തിന്‍റെ ഇരയാണ് താൻ. മറ്റൊരു കറുത്തവർഗക്കാരനായ നടനും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് ഇക്കാര്യം ഇപ്പോൾ തുറന്നു പറയുന്നതെന്നും റോബിന്‍സണ്‍ ആദ്യ പോസ്റ്റിൽ പറഞ്ഞിരുന്നു.