സിനിമ സുരക്ഷിത മേഖലയല്ലെന്ന് താപ്‌സി

single-img
31 March 2018

ആടുകളം, കാഞ്ചന, ആരംഭം, പിങ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷരുടെ പ്രിയങ്കരിയായ നടിയാണ് താപ്‌സി. അമിതാഭ് ബച്ചനൊപ്പം വേഷമിട്ട പിങ്ക് നടിയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ ബോളിവുഡിലെ അഭിനയം കരിയറായി തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ലെന്നും, സുരക്ഷയ്ക്കാണ് മുന്‍ഗണന കൊടുക്കുന്നതെങ്കില്‍ സിനിമാ മേഖല ഒരിക്കലും തെരഞ്ഞെടുക്കില്ലായിരുന്നുവെന്നും താപ്‌സി പറയുന്നു.

‘ബോളിവുഡ് എന്റെ ചിന്തയിലേ ഇല്ലായിരുന്നു.പുതിയത് എന്തെങ്കിലും ചെയ്യുന്നതിനായിരുന്നു സിനിമ ചെയ്തത്. ആദ്യകാല ചിത്രങ്ങളായ ജുമ്മാണ്ടിനാദം, ആടുകളം എന്നിവ പുറത്തിറങ്ങിയപ്പോള്‍ എന്റെ അഭിനയത്തെക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും അനുകൂലപ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ വലിയ മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്യാതെ അഭിനയിച്ച ചിത്രങ്ങള്‍ക്ക് നല്ല അഭിപ്രായം ലഭിച്ചെങ്കില്‍
സിനിമ കരിയറായി എടുത്ത് നല്ല ചിത്രങ്ങള്‍ ചെയ്താല്‍ നന്നാകുമെന്ന് തോന്നി. ബേബി എന്ന ചിത്രത്തില്‍ എന്റെ കഥാപാത്രം 10 മിനിറ്റേ ഉള്ളു. എന്നാല്‍ നാംഷബാനയില്‍ ടൈറ്റില്‍ കഥാപാത്രമായിരുന്നു. അത് ഒരു ഭാഗ്യമായിരുന്നു. ഇത്തരമൊരു വേഷം ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ലഭിക്കണമെന്നില്ല. നിങ്ങളുടെ വേഷം എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം’- താപ്‌സി പറയുന്നു.

‘സുരക്ഷിതമായ കാര്യങ്ങള്‍ മാത്രം ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് അസാധ്യമാണ്. അങ്ങനെയെങ്കില്‍ ഞാന്‍ സിനിമയിലുണ്ടാകില്ലായിരുന്നു. ഇന്നത്തെ കാലത്ത് നമ്മുടെ സാമര്‍ത്ഥ്യം തെളിയിക്കേണ്ടത് അത്യാവശ്യമാണ്.’

സിനിമയില്‍ തനിക്ക് ഗോഡ്ഫാദറില്ലെന്നും താപ്‌സി പറയുന്നു.സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നല്ല എന്റെ വരവ് എന്ന് മനസിലാക്കി അണിയറപ്രവര്‍ത്തകര്‍ മികച്ച പിന്തുണ നല്‍കി. എന്റെ കഥാപാത്രങ്ങളിലൂടെയും, സിനിമകളിലൂടെയുമാണ് ഞാന്‍ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെ ദൃഢമായാണ് മുന്നോട്ട് പോകുന്നതെന്നും താരം വ്യക്തമാക്കുന്നു.