ചോര്‍ന്ന സിബിഎസ്‌ഇ ചോദ്യപേപ്പറിന്റെ ചിത്രമടക്കം പരാതിക്കൊപ്പം നല്‍കി;മോദി സര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥി രംഗത്ത്

single-img
31 March 2018

ന്യൂഡല്‍ഹി : സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ഥി രംഗത്ത്. മാര്‍ച്ച്‌ 17 ന് തന്നെ തനിക്ക് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ ലഭിച്ചെന്നും ഇതിന്റെ ചിത്രമടക്കം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഉണ്ടായിരുന്നതായും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു.

സിബിഎസ്‌ഇ 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്.28 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ രാജ്യവ്യാപക റാക്കറ്റാണെന്നും സംശയിക്കുന്നുണ്ട്.

പഞ്ചാബ് ലുധിയാന സ്വദേശിയായ വിദ്യാര്‍ഥിനിയാണു പരാതിയുമായി രംഗത്ത് വന്നത്.