വാഹനപരിശോധനക്കിടെ മദ്യപിച്ച് കാറോടിച്ച് വന്നയാള്‍ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ

single-img
30 March 2018

മദ്യലഹരിയില്‍ കാറോടിച്ച് പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചയാള്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് പൊലീസിന്റെ വാഹനപരിശോധനക്കിടെ കാറോടിച്ച് വന്നയാള്‍ പൊലീസുദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ച് കാറുമായി കടന്നുകളയാന്‍ ശ്രമിച്ചത്.

വാഹനപരിശോധനക്കായി നില്‍ക്കുകയായിരുന്നു പൊലീസുകാര്‍. കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വാഹനം നിര്‍ത്തിക്കാന്‍ പൊലീസുകാര്‍ ചുറ്റുംകൂടി. എന്നാല്‍ ഇയാള്‍ കാര്‍ മുന്നോട്ടെടുത്തു. ഇതിനിടയില്‍ മറ്റൊരു പൊലീസുകാരന്‍ ബാരിക്കേഡ് വെച്ചെങ്കിലും അതെല്ലാം തകര്‍ത്ത് കാര്‍ മുന്നോട്ട് പോവുകയായിരുന്നു.

തുടര്‍ന്ന് മുന്നിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെയും ഇടിച്ചുതെറിപ്പിച്ചു. പൊലീസുകാരന്റെ ശരീരത്തിന് മുകളിലൂടെ വാഹനം കയറ്റുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ ഇയാള്‍ പിടിക്കപ്പെട്ടു.