ഇ.കെ, എ.പി തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ പള്ളി തുറന്നു

single-img
29 March 2018

മലപ്പുറം: എ.പി, ഇ.കെ സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ മുസ്‌ലിം പള്ളി തുറന്നു. മലപ്പുറം മുടിക്കോട് ജുമാ മസ്ജിദ് ആണ് രാവിലെ തുറന്നത്. സുന്നി ഐക്യ ചര്‍ച്ചയുടെ ഭാഗമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പള്ളി തുറക്കാന്‍ തീരുമാനിച്ചത്.

ഇരു വിഭാഗങ്ങള്‍ക്കും പങ്കാളിത്തമുള്ള അഞ്ചംഗ സമിതിക്കാണ് പള്ളിയുടെ ഭരണചുമതല. പള്ളിയുടെ റിസീവര്‍ ആയിരുന്ന ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ അലവി എത്തിയാണ് പ്രാര്‍ഥനക്കായി തുറന്നു നല്‍കിയത്. നൂറു കണക്കിന് വിശ്വാസികളും പരിസരത്ത് എത്തിയിരുന്നു.