കൊച്ചിയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തി; സ്ത്രീ അറസ്റ്റില്‍

single-img
29 March 2018

കൊച്ചി നഗരമധ്യത്തില്‍, വീടിന്റെ ടെറസിന് മുകളില്‍ നിന്ന് കഞ്ചാവ് ചെടികള്‍ പൊലീസ് പിടികൂടി. കലൂരില്‍ വട്ടേക്കാട് റോഡിന് സമീപത്തെ വീടിന്റെ ടെറസിലാണ്, പോലീസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. ഒരാള്‍പൊക്കത്തില്‍ വളര്‍ന്ന അഞ്ച് ചെടികളാണ് ടെറസിന് മുകളില്‍ വളര്‍ത്തിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മേരി ആന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയ്യാളെ കൂടാതെ രണ്ട് സ്ത്രീകളും വീട്ടിലുണ്ടായിരുന്നു. അറസ്റ്റിലായ ആന്‍ ടൂറിസ്റ്റ് ഗൈഡാണ്.
കഴിഞ്ഞ മൂന്നു ദിവസമായി രഹസ്യവിവരത്തേത്തുടര്‍ന്ന് ഈ മേഖലയില്‍ പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.