‘സാക്ഷര കേരളത്തിന്’ വീണ്ടും അപമാനം: തിരുവനന്തപുരത്ത് ബൈക്കിടിച്ച് വീണ വൃദ്ധയെ തിരിഞ്ഞ് നോക്കാതെ നാട്ടുകാര്‍

single-img
28 March 2018

തിരുവനന്തപുരം: ബൈക്കിടിച്ച് വീണ 65കാരിയെ തിരിഞ്ഞു നോക്കാതെ യാത്രക്കാര്‍. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. 65 കാരിയായ ഫിലോമിനയെന്ന സ്ത്രീ ബൈക്കിടിച്ച് വീണിട്ടും നാട്ടുകാര്‍ തിരിഞ്ഞു നോക്കിയില്ല. പതിനഞ്ച് മിനിറ്റോളമാണ് പരിക്കേറ്റ് സ്ത്രീ റോഡില്‍ കിടന്നത്.

വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടെ സര്‍ക്കാര്‍ വാഹനം ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ അതുവഴി കടന്ന് പോയെങ്കിലും ആരും സഹായിക്കാന്‍ തയ്യാറായില്ല. ഇന്നലെ രാവിലെയാണ് സംഭവം. ബൈക്കിടിച്ച ആറ്റിങ്ങല്‍ സ്വദേശി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു.