ഇനി നുണയാം സ്വന്തം മുഖമുള്ള ലോലിപോപ്പുകള്‍

single-img
28 March 2018

ലോലിപോപ്പ് ഇഷ്ടമില്ലാത്തവരുണ്ടാകില്ല. പല രുചികളിലും രൂപങ്ങളിലും നിറങ്ങളിലും വലിപ്പത്തിലുമുള്ള ലോലിപോപ്പുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ സ്വന്തം മുഖമുള്ള ലോലിപോപ്പുകള്‍ കഴിക്കാന്‍ കിട്ടിയാലോ? നല്ല രസമായിരിക്കും അല്ലേ? എങ്കിലിതാ അത്തരമൊരു സാധ്യതയും വന്നിരിക്കുന്നു. ലണ്ടനിലാണ് സംഭവം എന്ന് മാത്രം.

ഫയര്‍ഫോക്‌സ് എന്ന ബ്രിട്ടീഷ് ഓണ്‍ലൈന്‍ റീട്ടൈലറാണ് ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ലോലിപോപ്പുകള്‍ ഉണ്ടാക്കി നല്‍കുന്നത്. 3,600 രൂപയാണ് വില. ഇതിനായി ആദ്യം സ്വന്തം ഫോട്ടോ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം. 10 ദിവസത്തിനകം ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഫ്‌ളേവറില്‍ ലോലിപോപ്പ് ഉണ്ടാക്കിത്തരും.