വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പിന്നിലേക്കും മുന്നിലേക്കും കുതിച്ച് പാഞ്ഞു: കോഴിക്കോട്ടുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍

single-img
28 March 2018

Brand new car parked without handbrake or gear applied 🙂

Posted by Subash Babu on Tuesday, March 27, 2018

കോഴിക്കോട് സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്താണ് കാറിന്റെ അത്ഭുത പ്രകടനം നടന്നത്. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം മൂന്നുതവണയാണ് വേഗത്തില്‍ മുന്നോട്ടും പിന്നിലോട്ടും സഞ്ചരിച്ചത്. ഈ സമയം റോഡിലൂടെ മറ്റ് വാഹനങ്ങള്‍ കടന്നു പോകുന്നുണ്ടായിരുന്നു. എന്നിട്ടും ഒരു അപകടവും സംഭവിക്കാതിരുന്നത് അത്ഭുതകരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വീഡിയോ വൈറലായതോടെ കാറിന്റെ ഈ അത്ഭുത ചലനത്തെ പറ്റി വിശദീകരണങ്ങളുമായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഡ്രൈവിംഗ് ഗിയറിലിട്ട കാര്‍ കയറ്റത്തിലെ ഗുരുത്വാകര്‍ഷണം കാരണം പിറകോട്ട് ഇറങ്ങിപ്പോവുകയും പിന്നീട് നിരപ്പായ സ്ഥലത്ത് എത്തിയതോടെ ഗിയറിന്റെ സഹായത്താല്‍ വീണ്ടും മുന്നോട്ട് വരികയും ചെയ്യുകയായിരുന്നുവെന്ന നിഗമനത്തിലാണ് ഭൂരിഭാഗം പേരും.