ബാഹുബലിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടി

single-img
27 March 2018

ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരെ വാരിക്കൂട്ടിയ താരമാണ് ബാഹുബലി പ്രഭാസ്. അതുകൊണ്ട് തന്നെ പ്രഭാസിനെ സംബന്ധിച്ച എന്തുകാര്യവും ആരാധകര്‍ക്ക് ആവേശമാണ്. പ്രഭാസിന്റെ വിവാഹം സംബന്ധിച്ച് ഇതിനോടകം പല ചര്‍ച്ചകളും നടന്നുകഴിഞ്ഞു.

അനുഷ്‌കയെ തന്നെ പ്രഭാസ് വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകരില്‍ ഭൂരിഭാഗവും. മുപ്പത്തേഴാം വയസിലും അവിവാഹിതനായി തുടരുന്ന പ്രഭാസിന്റെ വിവാഹം ഉടനെയുണ്ടാകുമെന്ന് മാധ്യമങ്ങള്‍ പലപ്രാവശ്യം എഴുതിയെങ്കിലും നടന്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.

ഇതിനിടെയാണ് ഒരു ദക്ഷിണേന്ത്യന്‍ നടി പ്രഭാസിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.  തെലുങ്കു സിനിമ നടിയായ പൂജ ജവേരിയാണ് പ്രഭാസിനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്. ഭം ബോലെനാഥ് എന്ന തെലുങ്ക് സിനിമയിലൂടെ ചലച്ചിത്രലോകത്ത് എത്തിയ പൂജ ടോളിവുഡില്‍ ഒരുപിടി ചിത്രങ്ങളുടെ തിരക്കിലാണ്.