ഫര്‍ഹാന്‍ അക്തര്‍ ഫേസ്ബുക്ക് ഉപേക്ഷിച്ചു

single-img
27 March 2018


ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍ തന്റെ ഫേസ്ബുക്ക് പേജ് ഉപേക്ഷിച്ചു. കേംബ്രിഡ്ജ് അനലിറ്റിക്കയില്‍ തുടങ്ങിയ സ്വകാര്യതാ വിവാദത്തെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായിരിക്കുന്നതിനിടെയാണ് ഫര്‍ഫാന്‍ ഫേസ്ബുക്ക് ഉപേക്ഷിച്ചത്.

എന്നാല്‍ സ്വകാര്യത വിവാദം തന്നെയാണോ നടന്‍ പേജ് ഉപേക്ഷിച്ചതിന് കാരണമെന്ന് വ്യക്തമല്ല. ഗുഡ് മോര്‍ണിംഗ്, എന്റെ വ്യക്തിഗത ഫേസ്ബുക്ക് അക്കൗണ്ട് പേജ് ഇന്നുമുതല്‍ ഉപേക്ഷിക്കുകയാണ്’ ഇതായിരുന്നു ഫര്‍ഹാന്റെ പോസ്റ്റ്.

ഡിലീറ്റ് ഫെയ്‌സ്ബുക്ക് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഹാഷ്ടാഗ് ക്യാമ്പയിനും നടക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് വഴി ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ച് കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്.