മോഷണം തടയാന്‍ കള്ളിമുള്‍ച്ചെടികളില്‍ ചിപ്പ്

single-img
27 March 2018

അരിസോണയിലെ സഗുവാറോ ദേശീയ ഉദ്യാനം കള്ളിമുള്‍ചെടികള്‍ കൊണ്ട് പ്രശസ്തമാണ്. അതിവിശാലമായ കള്ളിമുള്‍ചെടികളാണ് ഇവിടെയുള്ളത്. അത് കാണുന്നതിനായി നൂറുകണക്കിന് സന്ദര്‍ശകര്‍ ഇവിടേക്ക് എത്താറുണ്ട്. സന്ദര്‍ശനത്തിനെത്തുന്ന ആളുകള്‍ കള്ളിമുള്‍ച്ചെടികള്‍ ഒടിച്ചുകൊണ്ടുപോകുന്നതും മോഷ്ടിച്ചുകൊണ്ടുപോകുന്നതും വലിയൊരു പ്രശ്‌നമായി മാറി.

സുരക്ഷാ ജീവനക്കാര്‍ പരമാവധി നോക്കിയിട്ടും മോഷണം തടയാന്‍ കഴിഞ്ഞില്ല. അങ്ങനെ അവര്‍ പുതിയൊരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. കള്ളിമുള്‍ച്ചെടികളിലെല്ലാം രഹസ്യചിപ്പുകള്‍ സ്ഥാപിക്കുക. ഈ ചിപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കള്ളിമുള്‍ ചെടികള്‍ എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്താനാകും. അങ്ങനെ മോഷ്ടാവിനെ കയ്യോടെ പിടികൂടാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.