സൗദിയിൽ മിസൈല്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

single-img
26 March 2018

സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ട് മിസൈൽ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യെമന്‍ അയച്ച ബാലിസ്റ്റിക് മിസൈൽ ലക്ഷ്യത്തിൽ പതിക്കും മുമ്പ് തകർത്തതായി സൗദി വ്യോമസേന അറിയിച്ചു. ഏഴ് മിസൈലുകളാണ് യെമന്‍ സൌദി ലക്ഷ്യമാക്കി അയച്ചത്.

കഴിഞ്ഞ വർഷം നവംബർ മുതൽ ഇറാൻ പിന്തുണയോടെ ഹൂത്തി സായുധ സംഘം വലുതും ചെറുതുമായ മിസൈലുകൾ സൗദിയിലേക്ക് അയച്ചിരുന്നു. നവംബർ 4 നു റിയാദ് കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തെ ലക്ഷ്യം വെച്ച് അയച്ച മിസൈൽ സൗദി വ്യോമസേന തകർത്തിരുന്നു. മിസൈലുകൾ ഇറാനിൽ നിന്നും നിർമിക്കപ്പെട്ടതാണെന്നു യു.എൻ സുരക്ഷാ കൌൺസിൽ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.