മനുഷ്യമുഖത്തോട് സാദൃശ്യമുള്ള കുരങ്ങ്; വീഡിയോ വൈറലാകുന്നു

single-img
26 March 2018

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് ഒരു കുരങ്ങാണ്. വെറും കുരങ്ങല്ല, മനുഷ്യമുഖത്തോട് സാദൃശ്യമുള്ള കുരങ്ങാണ് അത്. ചൈനയിലെ ടിയാന്‍ജിന്‍ മൃഗശാലയിലാണ് 18 വയസ് പ്രായമുള്ള ഈ കുരങ്ങുള്ളത്. ചൈനയിലെ മീഡിയ പ്ലാറ്റ്‌ഫോമായ വീബോയിലാണ് ഈ കുരങ്ങിന്റെ വീഡിയോ ആദ്യം പ്രചരിച്ചത്. മനുഷ്യനെ പോലെ മുഖം ചലിപ്പിക്കുകയും നോക്കുകയും മറ്റുമാണ് ഈ കുരങ്ങ് ചെയ്യുന്നത്. ഇതു പോലുള്ള കുരങ്ങുകള്‍ അമേരിക്കയിലും ഉണ്ട്. അമിതമായ ബുദ്ധിയുള്ളവയാണ് ഇക്കൂട്ടര്‍.