‘ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്നു; ബിജെപി അധികാരത്തില്‍ വന്നശേഷം 1699 വീടുകളും 380 ഓഫീസുകളും കൊള്ളയടിച്ചു’

single-img
26 March 2018

കാല്‍ നൂറ്റാണ്ട് കാലത്തെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ബിജെപി പ്രവര്‍ത്തകര്‍ വ്യാപക അക്രമങ്ങളാണ് നടത്തുന്നതെന്ന് സി.പി.എം. സാധാരണക്കാരുടെ 1699 വീടുകളും 380 പാര്‍ട്ടി ഓഫിസുകളും ബഹുജന സംഘടനകളുടെ 48 ഓഫിസുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ കൊള്ളയടിച്ചതായി സി.പി.എം ആരോപിച്ചു.

21 മുസ്ലിങ്ങളുടെ വീട് കൊള്ളയടിച്ച സംഘം ചില ജില്ലകളില്‍ വീടുകളില്‍നിന്ന് താമസക്കാരെ പുറത്താക്കുകയും ചെയ്തുവെന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ട് സി.പി.എം നേതൃത്വം വ്യക്തമാക്കി. അക്രമങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകരും അനുഭാവികളുമായ 964 പേരെ ശാരീരികമായി ആക്രമിച്ചു.

219 പേരുടെ വീടുകള്‍ കത്തിച്ചു. അക്രമികള്‍ 452 കടകളാണ് കൊള്ളയടിക്കുകയും തീയിടുകയും ചെയ്തത്. 53 റബര്‍ പ്ലാന്റേഷനുകള്‍ തീയിട്ടപ്പോള്‍ ഭീഷണിപ്പെടുത്തി രൂപ തട്ടിയെടുത്ത 230 സംഭവങ്ങളും ഉണ്ടായതായി സി.പി.എം നേതൃത്വം വിശദീകരിച്ചു.