പന്തില്‍ കൃത്രിമം കാട്ടിയ നാണക്കേടിന് പിന്നാലെ ഓസ്‌ട്രേലിയക്ക് കനത്ത തോല്‍വി

single-img
26 March 2018

പ​ന്തി​ൽ കൃ​ത്രി​മം കാ​ട്ടി വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ട ഓ​സ്ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നു മ​ത്സ​ര​ത്തി​ലും തി​രി​ച്ച​ടി. കേ​പ്ടൗ​​ണി​ൽ ന​ട​ന്ന മൂ​ന്നാം ടെ​സ്റ്റി​ൽ ഓ​സ്ട്രേ​ലി​യ​യെ ദ​ക്ഷി​ണാ​ഫ്രി​ക്ക 322 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 430 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സ് കേ​വ​ലം 107 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​ന്പ​ര​യി​ൽ 2-1ന് ​മു​ന്നി​ലെ​ത്തി.

ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ നേടിയ മോണ്‍ മോര്‍ക്കലാണ് മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ മുനയൊടിച്ചത്. ബാന്‍ക്രോഫ്റ്റ്, വാര്‍ണര്‍, മാര്‍ഷ് എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ.
രണ്ട് ഇന്നിങ്‌സുകളിലും ടിം പെയിനാണ് പുറത്താകാതെ നിന്നത്. പെയിനാണ് അടുത്ത മത്സരങ്ങളില്‍ സ്മിത്തിന് പകരം ഓസ്‌ട്രേലിയയെ നയിക്കുക. പ്ലെയര്‍ ഓഫ് ദി മാച്ചായി മോണ്‍ മോര്‍ക്കലിനെയാണ് തിരഞ്ഞെടുത്തത്.

നേ​ര​ത്തെ, 238/5 എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക 373 നേ​ടി എ​ല്ലാ​വ​രും പു​റ​ത്താ​യി. ഓ​സീ​സി​ന് 430 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ ല​ക്ഷ്യ​മാ​ണ് ഓ​സീ​സി​നു മു​ന്നി​ൽ ആ​തി​ഥേ​യ​ർ ഉ​യ​ർ​ത്തി​യ​ത്. എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​നു പു​റ​മേ എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ്(63), ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക്(65), വെ​റോ​ണ്‍ ഫി​ലാ​ൻ​ഡ​ർ(52*) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. മാ​ർ​ക്രം 84 റ​ണ്‍​സ് നേ​ടി. ഓ​സീ​സി​നാ​യി ഹേ​സ​ൽ​വു​ഡ്, ലി​യോ​ണ്‍, പാ​റ്റ് കു​മ്മി​ൻ​സ് എ​ന്നി​വ​ർ മൂ​ന്നു വി​ക്ക​റ്റ് നേ​ടി.

430 റ​ണ്‍​സ് ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സീ​സി​ന് ബാ​ൻ​ക്രോ​ഫ്റ്റ്(26), ഡേ​വി​ഡ് വാ​ർ​ണ​ർ(32) എ​ന്നി​വ​ർ ചേ​ർ​ന്നു ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട് കൂ​ട്ട​ത്ത​ക​ർ​ച്ച നേ​രി​ട്ടു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 57 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ഓ​സീ​സി​നു തു​ട​ർ​ന്നു​ള്ള ഒ​ന്പ​തു വി​ക്ക​റ്റ് വെ​റും 50 റ​ണ്‍​സി​നു ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ടിം ​പെ​യ്ൻ(16) മാ​ത്ര​മാ​ണ് വാ​ർ​ണ​ർ​ക്കും ബാ​ൻ​ക്രോ​ഫ്റ്റി​നും പു​റ​മേ ഓ​സീ​സ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ണ്ട​ത്. അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ മോ​ർ​ക്ക​ലി​നു പു​റ​മേ മ​ഹാ​രാ​ജ് ര​ണ്ടും റ​ബാ​ദ ഒ​ന്നും വി​ക്ക​റ്റ് നേ​ടി.

ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​നം പ​ന്തി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​സീ​സ് താ​ര​ങ്ങ​ൾ വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ടി​രു​ന്നു. ഓ​പ്പ​ണിം​ഗ് ബാ​റ്റ്സ്മാ​ൻ ബാ​ൻ​ക്രോ​ഫ്റ്റ് പ​ന്ത് ചു​ര​ണ്ടി​യ​ത് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് തു​റ​ന്നു​സ​മ്മ​തി​ച്ചു. പി​ന്നാ​ലെ സ്മി​ത്ത് നാ​യ​ക​സ്ഥാ​ന​വും ഒ​ഴി​ഞ്ഞു. സ്മി​ത്തി​നും ബാ​ൻ​ക്രോ​ഫ്റ്റി​നു​മെ​തി​രേ ഐ​സി​സി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.