ചെക്ക് മടങ്ങുന്നതിന് സമാനമായ രീതി ഇനി എടിഎം കാര്‍ഡ് ഉപയോഗത്തിലും: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതെ ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ചാല്‍ ഓരോ തവണയും 25 രൂപവരെ പിഴ ഈടാക്കും

single-img
26 March 2018

എടിഎം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്നറിയാതെ ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ നിങ്ങള്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ കീശയില്‍നിന്ന് കാശുപോകും. മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സൈ്വപ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക 17 രൂപമുതല്‍ 25 രൂപവരെയാണ്.

ഈ തുകയ്‌ക്കൊപ്പം ജിഎസ്ടിയും ബാധകമാകും. എടിഎമ്മിലോ അല്ലെങ്കില്‍ ഏതെങ്കിലും ഷോപ്പിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍(മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലെങ്കില്‍) എസ്ബിഐ ഈടാക്കുക 17 രൂപയാണ്. എച്ച്ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ഓരോ തവണ ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതമാണ് ഇടപാടുകാരനില്‍നിന്ന് വസൂലാക്കുക.

കാര്‍ഡുവഴി പണമടയ്ക്കുമ്പള്‍ കച്ചവടക്കാരനില്‍നിന്ന് ബാങ്ക് ഈടാക്കുന്നതുകയ്ക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഇടപാടുകാരനില്‍നിന്ന് ഈടാക്കുന്നതുകയ്ക്ക് ന്യായീകരണമൊന്നുമില്ല. ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതുകൊണ്ടാണ് താരതമ്യേന കുറഞ്ഞതുക പിഴഈടാക്കുന്നതെന്നും ബാങ്കുകള്‍ പറയുന്നു.

അതേസമയം മഹാവീര്‍ ജയന്തി, ദുംഖ വെള്ളി, ഞായര്‍, വര്‍ഷാവസാന ദിവസം എല്ലാം അടുപ്പ് എത്തിയതോടെ ബാങ്കുകള്‍ക്ക് നീണ്ട അവധിയാണ് വരാന്‍ പോകുന്നത്. മാര്‍ച്ച് 29, 30, 31, 1,2 തീയതികളില്‍ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല. ഇത്രയും ദിവസത്തെ അവധിയുള്ളതിനാല്‍, എടി എമ്മുകളില്‍ പരമാവധി പണം നിറയ്ക്കുമെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം. ഇപ്പോള്‍ പണം അടയ്ക്കുന്നതിനായി ക്യാഷ് മെഷീന്‍ പോലുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും അവധി ദിവസങ്ങള്‍ കൂടിയതിനാല്‍ അവിടെയും തിരക്കനുഭവപ്പെടാനാണ് സാധ്യത.