ഒരു ചെറിയ കണ്ണിറുക്കല്‍ മതി വലിയ അപകടങ്ങള്‍ സംഭവിക്കാന്‍! പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ ട്രാഫിക് ബോധവത്കരണത്തിനും

single-img
25 March 2018

ഒരു കണ്ണിറുക്കല്‍ കൊണ്ട് രാജ്യം മുഴുവന്‍ താരമായി മാറിയ നടിയാണു പ്രിയ വാര്യര്‍.പ്രയയുടെ കണ്ണിറുക്കല്‍ ട്രാഫിക് ബോധവത്കരണത്തിനു ഉപയോഗിച്ചിരിക്കുകയാണു വഡോദര പോലീസ്.പക്ഷെ കണ്ണിറുക്കലിനെക്കുറിച്ചൊരു മുന്നറിയിപ്പ് നല്‍കാനാണെന്നു മാത്രം. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള കാമ്പയിനിന്റെ ഭാഗമായി വഡോദര പോലീസ് തയ്യാറാക്കിയ പരസ്യ ബോര്‍ഡിലാണ് പ്രിയയുടെ കണ്ണിറുക്കല്‍ കടമെടുത്തിരിക്കുന്നത്.

“ഒന്ന് കണ്ണടയ്ക്കുന്ന നിമിഷം മതി അപകടം സംഭവിക്കാന്‍ ശ്രദ്ധ പതറിപ്പോകാതെ സുരക്ഷിതമായി വാഹനമോടിക്കുക” എന്ന വാചകവുമായാണ് പ്രിയയുടെ ചിത്രമടങ്ങുന്ന ബോധവത്കരണ പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

 


സൂക്ഷിച്ച് വാഹനമോടിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പരസ്യം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. സമാനമായ ഒട്ടേറെ പരസ്യങ്ങള്‍ വഡോദര ട്രാഫിക് പോലീസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.