ഷക്കീലയാകാന്‍ വേണ്ടി റിച്ച മലയാളം പഠിക്കുന്നു

single-img
25 March 2018

ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി മലയാളം പഠിക്കുന്ന തിരക്കിലാണ് ബോളിവുഡ് താരം റിച്ച ചദ്ദ. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഷക്കീലയായി വേഷമിടുന്നത് റിച്ചയാണ്. മലയാളം പഠിക്കാന്‍ വീട്ടില്‍ ഒരു ട്യൂട്ടറെ നിയമിച്ചിരിക്കുകയാണ് റിച്ച. വാക്കുകളും ഉച്ചാരണവും ശൈലിയുമെല്ലാം സ്വായത്തമാക്കാന്‍ വേണ്ടിയാണ് ഇത്.

കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നതിനായാണ് താന്‍ മലയാളം പഠിക്കുന്നതെന്ന് റിച്ച പറഞ്ഞു. അതേസമയം പുതിയ ഭാഷ പഠിക്കാന്‍ കഴിയുന്നതിന്റെ ആവേശവുമുണ്ട് റിച്ചയ്ക്ക്.

ബ്യൂട്ടി പാലസ് എന്ന ചിത്രത്തിലൂടെയാണ് ഷക്കീല മലയാള സിനിമയില്‍ എത്തുന്നത്. കിന്നാരത്തുമ്പികളാണ് ഷക്കീലയെ പ്രശസ്തയാക്കിയത്.