രാജുവിന് ഭയങ്കര സ്പീഡാണ്; ഇന്ദ്രജിത്ത് വണ്ടി ഓടിക്കുന്നതാണ് എനിക്ക് സമാധാനം; മല്ലിക സുകുമാരന്‍ പറയുന്നു

single-img
25 March 2018


പൃഥ്വിരാജിന് വാഹനമോടിക്കുമ്പോള്‍ ഭയങ്കര സ്പീഡാണെന്ന് അമ്മ മല്ലിക സുകുമാരന്‍. പൃഥ്വിയുടെ ഡ്രൈവിംഗ് പേടിയാണെന്നും ഇന്ദ്രജിത്ത് വണ്ടി ഓടിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും മല്ലിക പറയുന്നു.

‘ഇന്ദ്രനും പൃഥ്വിയും നന്നായി വാഹനമോടിക്കും പക്ഷേ, ഇന്ദ്രജിത്ത് ഓടിക്കുന്നതാണ് എനിക്ക് സമാധാനം. രാജുവിന് ഭയങ്കര സ്പീഡാണ്. ഇത്ര സ്പീഡ് വേണ്ടെന്ന് ഞാന്‍ പറയാറുണ്ട്. പക്ഷെ അപ്പോള്‍ അവന്‍ പറയും ഇല്ലമ്മേ റോഡ് ക്ലിയര്‍ ആകുമ്പോഴല്ലേ ഞാന്‍ സ്പീഡില്‍ പോകുന്നന്നതെന്ന്. നമ്മുടെ കേരളത്തിലെ അവസ്ഥ പക്ഷെ അങ്ങനെയല്ല. ഓടിക്കുന്ന നമ്മള്‍ ചിലപ്പോള്‍ നല്ല ആത്മവിശ്വാസത്തിലായിരിക്കും, നിയമങ്ങള്‍ മറ്റും ശ്രദ്ധിച്ചു വളരെ സൂക്ഷ്മതയോടെ ഓടിക്കുന്നവരായിരിക്കും. പക്ഷേ, എതിരെ വരുന്നവര്‍ അങ്ങനെയല്ലല്ലോ. എതിരെ വരുന്ന വണ്ടി ഏതവസ്ഥയിലാണെന്ന് നമുക്ക് യാതൊരു രൂപവും ഉണ്ടായിരിക്കില്ല. പലയിടത്തും ഞാന്‍ കണ്ടിട്ടുണ്ട്. പ്രധാന ബസില്‍ പോലും ഡ്രൈവര്‍ ഇല്ലെങ്കില്‍ അതിലെ കിളിയായിരിക്കും വണ്ടി ഓടിക്കുന്നത്.’ മല്ലിക പറയുന്നു.