എന്റെ ആപ്പില്‍ കയറിയാല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും എന്റെ സുഹൃത്തായ അമേരിക്കന്‍ കമ്പനിക്കു നല്‍കും;മോദിയെ പരിഹസിച്ച്‌ രാഹുലിന്റെ ട്വീറ്റ്

single-img
25 March 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നുവെന്ന ആരോപണത്തില്‍ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഞാന്‍ നരേന്ദ്രമോദി. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക പേജില്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ എന്റെ സുഹൃത്തുക്കളായ കമ്ബനികള്‍ക്ക് നല്‍കും’. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ മോദിയെ ഇത്തരത്തില്‍ പരിഹസിച്ചിരിക്കുന്നത്.

പതിവുപോലെ നിര്‍ണായകമായ ഈ വാര്‍ത്തയും മൂടിവയ്ക്കുന്ന മുഖ്യധാര മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്രമോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മ്മിക്കുന്ന ആളിന്റെ ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തി വിവരങ്ങളും അമേരിക്കന്‍ കമ്പനിയായ വൈര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് കൈമാറുന്നുവെന്നാണ് ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്‌സന്റെ വെളിപ്പെടുത്തല്‍.