സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ വൈറല്‍

single-img
25 March 2018

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ജയിംസ് ആന്റ് ആലിസ് എന്ന ചിത്രത്തിന് ശേഷം ഛായാഗ്രാഹകനായ സുജിത് വാസുദേവ് അണിയിച്ചൊരുക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ നായികയാകുന്നത് മലയാളികളുടെ ഇഷ്ടനായിക അനുശ്രീയാണ്.

ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായാണ് അനുശ്രീ എത്തുന്നത്. സിനിമയുടെ ചിത്രീകരണ ജോലികള്‍ പുരോഗമിക്കവെയാണ് നായികയായ അനുശ്രീയോട് ഏറെ ബഹുമാനമെന്ന് സുജിത് വാസുദേവ് അഭിപ്രായപ്പെട്ടത്. സുജിത് വാസുദേവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയും വൈറലായിക്കഴിഞ്ഞു. ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ കഥാപാത്രമായത് കൊണ്ട് തന്നെ അതിനായി പ്രത്യേക പരിശീലനം നേടിയതിന് ശേഷമാണ് അനുശ്രീ സിനിമയില്‍ ജോയിന്‍ ചെയ്തത്. ചിത്രീകരണത്തിനിടയ്ക്ക് സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ സുജിത് വാസുദേവ് പങ്കുവെച്ചു. സുജിത്തിന്റെ കുറിപ്പ് ഇങ്ങനെ:

‘ നമുക്ക് ഒപ്പമുള്ളവരെ സഹായിക്കാനാകുന്നത് മികച്ച വ്യക്തിത്വത്തിന് ഉടമകളായവര്‍ക്കേ സാധിക്കൂ. ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഈ പെണ്‍കുട്ടി തന്റെ സഹതാരത്തെ സഹായിക്കുന്നത് കാണുമ്പോള്‍ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇത് പോലെ ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനുശ്രീയോട് എനിക്ക് ബഹുമാനം സുജിത്ത് കുറിക്കുന്നു. അനുശ്രീയുടെ കഥാപാത്രമാണ് സിനിമയെ നയിക്കുന്നത്.എന്നാല്‍ ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്. സാധാരണക്കാരമായ ഒരു വ്യക്തിയുടെ നിത്യജീവിതത്തിലെ തമാശകളും സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മറിമായം പെയിം ജയരാജ് മിത്രയാണ് തിരക്കഥ. ഓട്ടോയിലാണ് ഭൂരിഭാഗം രംഗങ്ങള്‍ എന്നത് കൊണ്ട് തന്നെ രണ്ടില്‍ക്കൂടുതല്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് ചിത്രീകരണം

The quality of a person lies in the way you treat your companions… I couldn't help myself from taking out this video n posting it over here… felt so proud to c this female helping out her co-partner during the shoot… I wish every human could be this humble, which wud make this world a better place to live in… So proud of u Anusree!!💞

Posted by Sujith Vaassudev on Friday, March 23, 2018