നൂറ്റമ്പതോളം തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു (വീഡിയോ)

single-img
25 March 2018

ഓസ്‌ട്രേലിയയിലെ ഹമെലിന്‍ ബേയില്‍ നൂറ്റമ്പതോളം തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു. എന്നാല്‍ ഇവയില്‍ 140 തിമിംഗലങ്ങളും ചത്തു. ജീവനുണ്ടായിരുന്ന ആറ് തിമിംഗലങ്ങളെ കടലിലേക്ക് വിട്ടതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം കടലിലേക്ക് എത്തിച്ച തിമിംഗലങ്ങള്‍ വീണ്ടും വഴിതെറ്റി വരാന്‍ സാധ്യതയുണ്ടെന്ന് പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് വക്താവ് ജെറമി ചിക്ക് പറഞ്ഞു.

എന്താണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞത് എന്നതിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ കൂട്ടമായി സഞ്ചരിക്കുന്ന തിമിംഗലങ്ങളുടെ നേതാവിന് വഴിതെറ്റുന്നതോടെ ഇവ കരയില്‍ എത്തിയതാകാനാണ് സാധ്യതയെന്നാണ് തീരദേശവാസികള്‍ പറയുന്നത്. തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് സ്രാവുകളെയും കരയിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാകുമെന്നതിനാല്‍ ജാഗ്രത പാലിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.