‘കേരളം കീഴാറ്റൂരിലേക്ക്’ :വയൽ കിളികൾക്ക് പിന്തുണയറിയിച്ചുള്ള മാർച്ച് ഇന്ന്
കണ്ണൂര്‍: നെല്‍വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ ‘കേരളം കീഴാറ്റൂരിലേക്ക്’ മാര്‍ച്ച് ഇന്ന്.തളിപ്പറമ്പില്‍നിന്നു കീഴാറ്റൂരിലേക്കാണ് മാർച്ച്. മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരനാണ് മാർച്ച് ഉദ്ഘാടനം ചെയ്യുന്നത്.സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശം പൊലീസ് വലയത്തിലാണ്.
ഞായറാഴ്ച ഉച്ചക്ക് രണ്ടിന്തളിപ്പറമ്പ് നഗരത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. രണ്ടരയോടെ കീഴാറ്റൂര്‍ വയലില്‍ പൊതുയോഗം ആരംഭിക്കും. ആറുമണിയോടെ സമരം അവസാനിപ്പിക്കുന്ന രീതിയിലാണ് പരിപാടിയെന്ന് സമരനായകന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. സുരേഷ് ഗോപി എം.പി, വി.എം. സുധീരന്, സാറാ ജോസഫ്, അനസൂയാമ്മ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പെങ്കടുക്കും.
പരിസ്ഥിതി, സന്നദ്ധ സംഘടനകളും സമരത്തിന് െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.