നടന്‍ നിവിന്‍ പോളിക്ക് പരിക്കേറ്റു

single-img
12 March 2018

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നടന്‍ നിവിന്‍ പോളിക്ക് പരിക്ക്. ഗോവയില്‍ വച്ചുനടന്ന സിനിമാ ചിത്രീകരണത്തിനിടയിലാണ് അപകടം പറ്റിയത്. തോക്കിന്റെ പാത്തി ഇടതു കൈയില്‍ കൊണ്ടു അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടീഷ് പട്ടാളക്കാരുമായി കായംകുളം കൊച്ചുണ്ണി ഏറ്റുമുട്ടുന്ന ഭാഗം ചിത്രീകരിക്കുമ്പോഴാണ് പതിനെട്ടാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന തോക്ക് വഴി നിവിന്റെ ഇടതു കൈക്ക് അപകടം സംഭവിച്ചത്. എന്നാല്‍ നിവിന്‍ പരിക്ക് കാര്യമാക്കാതെ രണ്ടു ദിവസം കൂടി ചിത്രീകരണത്തില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ഇടതു കൈയുടെ എല്ലിനു പൊട്ടല്‍ കണ്ടെത്തിയതോടെ നിവിന് 15 ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.