സി.പി.എം തോറ്റാല്‍ പകുതി മൊട്ടയടിക്കും: വാക്ക് പാലിച്ച് കൊല്ലത്തെ പ്രവര്ത്തകന്
Posted by Manikandan Pillai on Saturday, March 3, 2018
കൊല്ലം: ത്രിപുരയില്‍ സി.പി.എം പരാജയപ്പെട്ടാല്‍ പകുതി മൊട്ടയടിക്കുമെന്ന് വാക്ക് പറഞ്ഞ സി.പി.എം പ്രവര്ത്തകന് ഫേസ്ബുക്ക് ലൈവില്‍ മൊട്ടയടിച്ചു. ത്രിപുരയിലെ സി.പി.എം സര്‍ക്കാര്‍ താഴെ വീണാല്‍ പകുതി മൊട്ടയടിച്ച് പരവൂരിലെ ആട്ടോ സ്റ്റാന്റുകളില്‍ ആട്ടോ ഓടിച്ച് പൊകുമെന്ന് മണികണ്ഠന് പിള്ള എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
കഴിഞ്ഞ മാസം 28നായിരുന്നു പോസ്റ്റ്. ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ അദ്ദേഹം സ്വയം ബാര്‍ബര്‍ ഷോപ്പിലെത്തി പകുതി മൊട്ടയടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഫേസ്ബുക്ക് ലൈവില്‍ ഇടുകയും ചെയ്തു.
താന്‍ ഒരു കമ്മ്യൂണിസ്റ്റ്കാരനായത് കൊണ്ടാണ് വാക്ക് പാലിച്ചത്. എന്നാല്‍ ബാര്‍ബര്‍ ഷോപ്പുകാര്‍ നിര്‍ബന്ധിച്ചത് കൊണ്ട് താന്‍ ആട്ടോ ഓടിച്ച് പോകുന്നില്ലെന്ന് മണികണ്ഠന് പിള്ള പറഞ്ഞു.