വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മില്‍ വാക്കേറ്റം: വീഡിയോ വൈറല്‍
ടെലിവിഷനില്‍ അവതാരകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. സംഭവം പാകിസ്ഥാനിലാണ്. ലാഹോര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന ചാനലിലാണ് അവതാരകര്‍ തമ്മില്‍ വാക് തര്‍ക്കമുണ്ടായത്.
ന്യൂസ് ഫ്ളോറില്‍, കൂടെയുളള അവതാരകയെക്കുറിച്ച് അവതാരകന് പരാതി പറയുന്നതാണ് വീഡിയോ. 30 സെക്കന്റ് ദൗര്‍ഘ്യമുളള വീഡിയോയില്‍ അവതാരകയോട് അവതാരകന് രോഷാകുലനാവുന്നത് കാണാം. എങ്ങനെയാണ് താന്‍ ഇവര്‍ക്കൊപ്പം വാര്‍ത്ത വായിക്കുകയെന്ന് അവതാരകന്, ന്യൂസ് പ്രൊഡ്യൂസറോട് ചോദിക്കുന്നുണ്ട്.
ഉര്‍ദുവിലാണ് ഇവര്‍ സംസാരിക്കുന്നത്. എന്നോട് സംസാരിക്കണ്ട എന്ന് ഇതിന് മറുപടിയായി അവതാരകയും പറഞ്ഞു. തന്നോട് മാന്യമായി സംസാരിക്കണമെന്ന് അവതാരക പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ന്യൂസ് ബ്രേക്കിലാണ് അവതാരകര്‍ തമ്മില്‍ വാക്പോര് ഉണ്ടായത്. പിന്നീട് ഈ വീഡിയോ ലീക്ക് ആവുകയായിരുന്നു.