ഹിന്ദുക്കള്‍ സംഘടിക്കണമെന്ന് മോഹന്‍ ഭാഗവത്

single-img
26 February 2018

ഇന്ത്യയുടെ ഉത്തരവാദിത്വം ഹിന്ദുക്കള്‍ക്കാണെന്നും അതിനാല്‍ നമ്മള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യത്ത് ഒന്നും ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ ഹിന്ദുക്കളാണെന്നും 25ാമത് സ്വയംസേവക് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഭാഗവത് പറഞ്ഞു.

പുരാതന കാലം മുതല്‍ തന്നെ ഇന്ത്യയാണ് ഹിന്ദുക്കളുടെ വീട്. അതുകൊണ്ടു തന്നെ ജാതിയുടെ പേരിലുള്ള അകല്‍ച്ച അവസാനിപ്പിച്ച് ഹിന്ദുക്കള്‍ സംഘടിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ജാതിയുടെ പേരില്‍ തര്‍ക്കങ്ങളുണ്ട്. ഈ പ്രവണത അവസാനിപ്പിക്കണം.

ജാതി മതഭേദമന്യേ എല്ലാ ഹിന്ദുക്കളും സഹോദരങ്ങളാണ്. പുരാതന കാലം മുതലേ ഇന്ത്യയെ ഭവനമായി കരുതുന്ന ഹിന്ദുക്കള്‍ക്ക് പോകാനായി മറ്റൊരു സ്ഥലമില്ല. ഒരു ഹിന്ദുവാണെന്ന് പറയുന്നതില്‍ അഭിമാനിക്കണം. ആരാണോ ഭാരത് മാതയില്‍ വിശ്വസിക്കുന്നത് അവര്‍ ഹിന്ദുക്കളാണ്. ഇവിടെ താന്‍ ഹിന്ദുവാണെന്നറിയാത്ത ഹിന്ദുക്കള്‍ പോലും ഉണ്ടെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.