ദേശീയ സീനിയര്‍ വോളി: കേരളത്തിന്റെ വനിതകള്‍ സെമിയില്‍

single-img
25 February 2018

66ആമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതാ ടീം സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെ 3 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം സെമിയില്‍ കടന്നത്. 25-16, 25-13, 25-14 എന്നീ സ്‌കോറിനായിരുന്നു കേരളത്തിന്റെ വിജയം.

മൂന്നു സെറ്റിലും വ്യക്തമായ ആധിപത്യത്തോടെയായിരുന്നു കേരളത്തിന്റെ മുന്നേറ്റം. മറ്റൊരു ക്വാര്‍ട്ടറില്‍ കര്‍ണാടകത്തിനെ തോല്‍പ്പിച്ച് റെയില്‍വേസ് അവസാന നാലിലെത്തി. മൂന്നു സെറ്റിനുള്ളിലായിരുന്നു കര്‍ണാടകത്തിന്റെ വിജയം. സ്‌കോര്‍: 25-13, 25-14, 25-16.

പുരുഷ വിഭാഗത്തില്‍ അഞ്ചു സെറ്റു നീണ്ട ആവേശ പോരാട്ടത്തിനൊടുവില്‍ ആന്ധ്രാ പ്രദേശിനെ തോല്‍പ്പിച്ച് തമിഴ്‌നാട് സെമിയിലെത്തി. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലായിരുന്നു തമിഴ്‌നാടിന്റെ വിജയം. ആദ്യ സെറ്റ് 29-27ന് നേടിയ തമിഴ്‌നാട് രണ്ടാം സെറ്റ് നഷ്ടപ്പെടുത്തി.

എന്നാല്‍ മൂന്നാം സെറ്റില്‍ 25-20ന് പിടിച്ചു. പക്ഷേ നാലാം സെറ്റില്‍ ആന്ധ്രാ പ്രദേശ് തിരിച്ചടിച്ചു. ഇതോടെ അഞ്ചാം സെറ്റ് നിര്‍ണായകമായി. ഒടുവില്‍ 19-17ന് തമിഴ്‌നാട് സെറ്റും മത്സരവും സ്വന്തമാക്കി സെമിയിലേക്ക് മുന്നേറി. സ്‌കോര്‍: 29-27, 22-25, 25-10, 23-25, 19-17.