മധുവിന്റെ മരണത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിച്ചതില്‍ വീരേന്ദര്‍ സേവാഗ് മാപ്പ് പറഞ്ഞു

single-img
25 February 2018

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ ട്വീറ്റിന്റെ പേരില്‍ മാപ്പ് പറഞ്ഞ് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. കേസുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ മൂന്നു മുസ്ലീം പേരുകള്‍ എടുത്തു പറഞ്ഞ ട്വീറ്റ് വിവാദമായിരുന്നു. സേവാഗ് മനപ്പൂര്‍വം വര്‍ഗീയത പരത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.

12 പേര്‍ പ്രതികളായിട്ടുള്ള കേസില്‍ മൂന്ന് മുസ്ലീം പേരുകള്‍ മാത്രം എടുത്തു പറഞ്ഞതാണ് സേവാഗിന് തിരിച്ചടിയായത്. അതിന് പിന്നാലെയാണ് മാപ്പ് അപേക്ഷയുമായി സേവാഗ് എത്തിയിരിക്കുന്നത്.

‘അപൂര്‍ണമായ വിവരത്തെ തുടര്‍ന്നാണ് കൂടുതല്‍ പേരുകള്‍ വിട്ടു പോയതെന്ന് സേവാഗ് പറഞ്ഞു. വര്‍ഗ്ഗീയത ഉദ്ദേശിച്ചിട്ടില്ലെന്നും എല്ലാ കൊലയാളികളും മതത്താല്‍ വിഭജിക്കപ്പെട്ടിരിക്കുകയും അക്രമാസക്തമായ മാനസികാവസ്ഥകൊണ്ട് യോജിക്കുകയും ചെയ്തിരിക്കുകയാണെന്നും’ അദ്ദേഹം പറഞ്ഞു.

https://twitter.com/virendersehwag/status/967428117324320768