ത്രിരാഷ്ട്ര ട്വന്റി 20യില്‍ രോഹിത് ശര്‍മ നായകന്‍; കോഹ്ലിയും ധോണിയും പുറത്ത്

single-img
25 February 2018

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം തിരിച്ചെത്തുന്ന ടീമില്‍ വിരാട് കോഹ്ലി, എം.എസ്. ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കു വിശ്രമം നല്‍കിയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവര്‍ക്കു പകരക്കാരായി ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, മുഹമ്മദ് സിറാജ്, റിഷഭ് പന്ത് എന്നിവര്‍ ടീമിലെത്തി. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ രോഹിതാണ് ടീമിനെ നയിച്ചത്. ശിഖര്‍ ധവാനാണ് പര്യടനത്തില്‍ ടീമിന്റെ ഉപനായകന്‍.

ശ്രീലങ്കയും ബംഗ്ലാദേശുമാണ് പരമ്പരയിലെ മറ്റ് ടീമുകള്‍. മാര്‍ച്ച് ആറു മുതല്‍ 18 വരെയാണ് മത്സരം. ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐപിഎലിന്റെ തിരക്കുകളാണ്. ഐപിഎല്ലിനുശേഷം ജൂണ്‍ അവസാനത്തോടെ ടീം ഇംഗ്ലണ്ടിലേക്കു തിരിക്കും. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മത്സരങ്ങളാണ് ഇംഗ്ലണ്ടില്‍ ഇന്ത്യക്കുള്ളത്.

Squad:

Rohit Sharma (c), Shikhar Dhawan (vc), KL Rahul, Suresh Raina, Manish Pandey, Dinesh Karthik (wk), Deepak Hooda, Washington Sundar, Yuzvendra Chahal, Axar Patel, Vijay Shankar, Shardul Thakur, Jaydev Unadkat, Mohammad Siraj, Rishabh Pant (wk)