കുടിച്ചുകൊണ്ടിരുന്ന വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിച്ച് പൊട്ടിച്ച് പ്രിയങ്ക ചോപ്ര; വീഡിയോ കാണാം

single-img
25 February 2018

കുടിച്ചുകൊണ്ടിരുന്ന വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിച്ച് പൊട്ടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ജോലി ഭാരമാണ് താരത്തിന്റെ ഇങ്ങനെയൊരു പ്രവൃത്തിക്ക് ഇടയാക്കിയത്.

യുഎസിലെ ടിവി സീരീസ് ആയ ക്വാന്റിക്കോയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടി അല്‍പ്പം തിരക്കിലുമാണ്. ഇതിനിടയിലാണ് താരം സാഹസിക വീഡിയോ പുറത്തുവിട്ടത്. ക്വാന്റിക്കോ സീരിസിന്റെ മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.

സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ തിരക്കുകളും പുതിയതായി കമ്മിറ്റ് ചെയ്യുന്ന ഹോളിവുഡ് പ്രോജക്ടിന്റെ കാര്യങ്ങളുമായി വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ് താരം. വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥയാണ് താരം വിഡീയോയിലൂടെ കാണിച്ചത്.

ഇതായിരിക്കും ‘നയണ്‍ ടു വൈന്‍’ വരെ പണിയെടുത്താല്‍ സംഭവിക്കുക. ആരും ഇത് വീട്ടില്‍ അനുകരിക്കാന്‍ ശ്രമിക്കരുത് എന്ന കുറിപ്പോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ വിശ്രമമില്ലാതെ പണിയെടുത്ത് പ്രിയങ്ക വല്ല ഡിപ്രഷനും അടിമപ്പെട്ടു പോകുമോ എന്നാണ് ആരാധകരുടെ ആശങ്ക. ക്വാന്റിക്കോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നാളുകളായി താരം ന്യൂയോര്‍ക്കില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.