25 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കുപ്പത്തൊട്ടിയിലെറിഞ്ഞു കൊന്നു

single-img
25 February 2018

കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ്പൂരില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 25 ദിവസം പ്രായമായ നവജാതശിശുവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് അമ്മ തന്നെ കുഞ്ഞിനെ കുപ്പത്തൊട്ടിയിലെറിഞ്ഞു കൊന്നതാണെന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ പരിചരിച്ച് മടുത്തതുകൊണ്ടാണ് കുപ്പത്തൊട്ടിയിലെറിഞ്ഞതെന്ന് അമ്മ നേഹ പോലീസിനോടു സമ്മതിച്ചു. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തായിരുന്നു അന്വേഷണം.

എന്നാല്‍ അന്വേഷണത്തിനിടെ പോലീസിന് നേഹയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പോലീസിനോടു കുറ്റം സമ്മതിച്ച നേഹ, പെണ്‍കുഞ്ഞിനെ എറിഞ്ഞുപേക്ഷിച്ച സ്ഥലം കാട്ടിനല്‍കി. കുഞ്ഞിനെ കണ്ടെടുത്ത പോലീസ്, ഉടന്‍തന്നെ എല്‍ബിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.