വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; എന്‍.സി.ഇ.ആര്‍.ടി സിലബസ് പകുതിയായി കുറയുന്നു

single-img
25 February 2018


ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഷ്യൂക്കേഷനല്‍ റിസര്‍ച് ആന്‍ഡ് ട്രെയിനിങ്(എന്‍.സി.ഇ.ആര്‍.ടി) സ്കൂള്‍ സിലബസ് പകുതി ആയി കുറയുന്നു. 2019 ലാണ് മാറ്റം വരുക. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവദേകര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുസ്തക പഠനത്തില്‍ മാത്രം ശ്രദ്ധ നല്‍കാതെ മറ്റ് പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നതിന് ഊന്നല്‍ നല്‍കുകയാണ് സിലബസ് കുറക്കുന്നതിന് പിന്നിലെ ഉദ്ദേശം.

വിദ്യാര്‍ഥികള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി, അവര്‍ ചുമക്കുന്ന ‘ഭാരം’ കുറക്കേണ്ടതുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ബി.എ., ബി.കോം കോഴ്സുകളെക്കാള്‍ സ്കൂള്‍ സിലബസുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെയുള്ള സിലബസില്‍ മാറ്റം വരുമെന്നാണ് സൂചന. ഉടന്‍ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.