കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ കയ്യേറ്റം ചെയ്തു

single-img
25 February 2018

തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമം. കണ്ണൂരില്‍ വച്ചാണ് മന്ത്രിക്കെതിരെ കൈയേറ്റശ്രമം ഉണ്ടായത്. ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായെത്തി മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് കാര്യങ്ങള്‍ സങ്കീര്‍ണമാകാതെ നോക്കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. കടന്നപ്പള്ളിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ സിപിഎം സംസ്ഥാന സമ്മേളനവും അപലപിച്ചു. കടന്നപ്പള്ളിക്ക് എതിരായി നടന്നത് ഹീനമായ പ്രവൃത്തിയാണെന്നും സമ്മേളനത്തില്‍ പ്രമേയം പാസാക്കി.