സെക്കന്‍ഡില്‍ 3 ജിബി സ്പീഡ്: എയര്‍ടെല്‍ 5ജി വിജയകരമായി പരീക്ഷിച്ചു

single-img
25 February 2018

മുംബൈ: ഇന്ത്യയില്‍ ആദ്യമായി വിജയകരമായി 5ജി പരീക്ഷിച്ച് എയര്‍ടെല്‍. സെക്കന്‍ഡില്‍ 3 ജിബി സ്പീഡാണ് ഏയര്‍ടെല്ലിന്റെ 5 ജി ടെസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് കമ്പനിയായ ഹുവാവെയുമായി ചേര്‍ന്ന് ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലാണ് പരീക്ഷിച്ചത്.

നിലവിലുള്ള 4ജി ഇന്റര്‍നെറ്റിനേക്കാള്‍ 100 മടങ്ങ് വേഗത 5ജിയില്‍ ലഭ്യമാകും. 100 മെഗാഹെട്‌സ് ബാന്‍ഡ് വിഡ്ത്തുള്ള 3.5 ഗിഗാ ഹെട്‌സ് ബാന്‍ഡ് നെറ്റ് വര്‍ക്കില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വേഗതയാണിതെന്ന് എയര്‍ടെല്‍ പറയുന്നു. 5ജി സാധ്യമാകുന്നതോടെ ജീവിത രീതിയും തൊഴില്‍ സാധ്യതകളിലുമെല്ലാം മാറ്റം കൊണ്ടുവരാന്‍ കഴിയും. 2020 ഓടെ ഇന്ത്യയിലെ മുഴുവന്‍ സര്‍ക്കിളുകളിലും 5ജി സേവനം ലഭ്യമാക്കുവാന്‍ സാധിക്കും എന്നാണ് ഏയര്‍ടെല്‍ അവകാശപ്പെടുന്നത്.