മധുവിന് യാത്രാമൊഴി

single-img
24 February 2018


പാലക്കാട്: നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടി അഗളിയിലെ മധുവിന് യാത്രാമൊഴി. ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മധുവിന്‍െറ മൃതദേഹം സംസ്കരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം ഉച്ചക്കാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. അഗളിയില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമാണ് സംസ്കാരം നടത്തിയത്.

നേരത്തെ, മൃതദേഹവും വഹിച്ച് വന്ന ആംബുലന്‍സ് ആദിവാസി സംഘടനകള്‍ മുക്കാലിയില്‍ തടഞ്ഞിരുന്നു. മധുവിനെ മര്‍ദ്ധിച്ചുകൊന്ന മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തതിന് ശേഷമേ സംസ്കാരം നടത്താന്‍ അനുവദിക്കുകയുള്ളു എന്നായിരുന്നു നിലപാട്. തുടര്‍ന്ന് ആംബുലന്‍സ് പോലീസ് അകമ്പടിയില്‍ വഴി തിരിച്ചുവിടുകയായിരുന്നു.