മധുവിന്‍െറ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍

single-img
24 February 2018


പാലക്കാട്: അട്ടപ്പാടി അഗളിയില്‍ മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ എല്ലാ പ്രതികളും പോലീസ് പിടിയിലായി. 15 പേരാണ് ഇതോടെ പിടിയിലായത്. നാല് പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് റേഞ്ച് ഐ.ജി എം.ആര്‍. അജിത് കുമാര്‍ അറിയിച്ചു. അഗളി പോലീസ് സ്റ്റേഷനിലാണ് പ്രതികളുള്ളത്.

കാട്ടിനുള്ളില്‍ മധുവിന്‍െറ താമസസ്ഥലം കാണിച്ചുകൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പ്രതികള്‍ മൊഴി നല്‍കി. നേരത്തെ അറസ്റ്റ് ചെയ്ത് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് 11 പേരെയാണ്. രാധാകൃഷ്ണന്‍, അബൂബക്കര്‍, അബ്ദുല്‍ കരീം, അനീഷ്, ജൈജു, സിദ്ധിഖ്, ഹുസൈന്‍, ഉബൈദ്, ഷംസുദ്ദീന്‍, നജീബ്, മരക്കാര്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇന്ത്യന്‍ ശിക്ഷനിയമം 307, 302, 324 വകുപ്പുകളും എസ്.എസ്.എ.ടി ആക്ടും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊലക്കുറ്റം കൂടാതെ കാട്ടില്‍ അതിക്രമിച്ചത് കയറിയതിനും കേസെടുക്കും.

മധു മര്‍ദ്ദനമേറ്റ് മരിച്ചതിന് പിന്നാലെ വെള്ളിയാഴ്ച രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. മര്‍ദ്ദനത്തത്തെുടര്‍ന്നുള്ള മാരക പരിക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെയാണ് എല്ലാ പ്രതികളെയും പിടിച്ച് കൊലപാതകക്കുറ്റം ചുമത്തിയത്.