തല്ലിക്കൊന്നത് തന്നെ : മധുവിന്‍റെ മരണകാരണം തലയിലെ ആന്തരികരക്തസ്രാവം

single-img
24 February 2018


അട്ടപ്പാടി : അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ മര്‍ദ്ദിച്ചു കൊന്നതാണെന്ന വാദം ശരിവച്ച്‌ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ആന്തരിക രക്തസ്രാവം മൂലമെന്ന് റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ല്. മധുവിന്റെ നെഞ്ചിലും മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.

അ​തേ​സ​മ​യം മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നേ​ര​ത്തെ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. സം​ഭ​വം പ്ര​ത്യേ​ക​സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.