ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക്; തര്‍ക്കം മൂര്‍ച്ഛിച്ച് ഭാര്യയുടെ തലയറുത്തെടുത്ത് കൊണ്ടോടുന്ന ഭര്‍ത്താവ്; ആരെയും ഭയപ്പെടുത്തുന്ന വീഡിയോ വൈറല്‍

single-img
24 February 2018

പൊതുജനമധ്യത്തില്‍ വെച്ച് ഭര്‍ത്താവും ഭാര്യയും വഴക്കിടുക. വഴക്ക് മൂത്തപ്പോള്‍ ഭര്‍ത്താവ് ഭാര്യയുടെ തല വെട്ടിയെടുത്ത് ഓടിപ്പോവുക. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഒരു മജീഷ്യനാണെന്നും അതൊരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കമല്ലെന്നും മനസിലാകുമ്പോഴാണ് ആശ്വാസമാകുക.

അമേരിക്കന്‍ മജീഷ്യന്‍ ആന്‍ഡി ഗ്രോസ് തന്റെ അസിസ്റ്റുമായി പൊതുജനമധ്യത്തില്‍ വഴക്കുണ്ടാക്കുകയും ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റും. തുടര്‍ന്ന് ചുറ്റും കൂടി നില്‍ക്കുന്ന ആളുകള്‍ക്ക് മുന്നില്‍ വെച്ച് തന്നെ അസിസ്റ്റന്റ് ആയ പെണ്‍കുട്ടിയുടെ മുഖം മൂടുകയും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തല തുണിക്കുള്ളിലിട്ട് തിരിക്കുന്നതായി കാണിച്ച് തല എടുത്തുകൊണ്ടുപോകുന്നതും കാണാം. ഈ സംഭവത്തില്‍ എങ്ങനെയാണ് ആളുകള്‍ പ്രതികരിക്കുക എന്നതാണ് ആ വീഡിയോയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. തലയില്ലാത്ത ജഡമാകട്ടെ പേടിപ്പെടുത്തുന്ന രീതിയില്‍ കയ്യും കാലുമിട്ടടിക്കും. ഇതോടെ പരിഭ്രാന്തരായ ജനം മജീഷ്യന്റെ പിന്നാലെ ഓടും.