വിവാഹ സമ്മാനം തുറന്നുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; നവവരനും മുത്തശ്ശിയും മരിച്ചു; വധുവിന് ഗുരുതര പരിക്ക്

single-img
24 February 2018

ഭുവനേശ്വര്‍: വിവാഹത്തിന് ലഭിച്ച സമ്മാനം തുറന്നു നോക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതര പരിക്കുകളോടെ നവവധു ബുര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒഡീഷയിലെ ബോലംഗീര്‍ ജില്ലയിലാണ് സംഭവം.

അഞ്ചുദിവസം മുന്‍ പായിരുന്നു ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് ഫെബ്രുവരി 21ന് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങില്‍ പങ്കെടുത്ത അപരിചിതനായ ഒരാളായിരുന്നു സമ്മാനം നല്‍കിയത്. സമ്മാനം നല്‍കിയ ആള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

തെളിവുകള്‍ ശേഖരിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പട്‌നഗര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സെസാദേവ ബരിഹ പറഞ്ഞു.