മല്യമാര്‍ക്ക് മാത്രം ഈ ലോകത്ത് ജീവിച്ചാല്‍ മതിയോ ,മധുവിനെ പോലുള്ള പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടേ? രോഷത്തോടെ സന്തോഷ് പണ്ഡിറ്റ്

single-img
24 February 2018


തിരുവനന്തപുരം: അട്ടപ്പാടിയില്‍ മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് സന്തോഷ് പണ്ഡിറ്റ്. പാസ്പോര്‍ട്ടും കോടികളുമുള്ള മല്യമാര്‍ക്ക് മാത്രം ഈ ലോകത്ത് ജീവിച്ചാല്‍ മതിയോ മധുവിനെപ്പോലുള്ള പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടേ എന്നാണ് ഫെയ്സ്ബുക്കില്‍ എഴുതിയ പ്രതിഷേധക്കുറിപ്പില്‍ സന്തോഷ് ചോദിക്കുന്നത്.

ഫാസിസ്റ്റ് ചിന്താഗതി വെടിഞ്ഞ് കുറച്ചുകൂടി സഹിഷ്ണുത കാട്ടണമെന്നും, 100 ശതമാനം സാക്ഷരത പ്രവര്‍ത്തിയില്‍ കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. നിരന്തരം നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഇതാണോ സാംസ്കാരിക കേരളമെന്നും സന്തോഷ് ചോദിക്കുന്നു. എല്ലാ കൊലപാതകങ്ങളും അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം ഭാവിയില്‍ ശരിയാകുമെന്ന് വിശ്വസിക്കുന്നു എന്ന വരിയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.