അഭിഷേക് ബച്ചനും കരിഷ്മ കപൂറും വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ വേദിയില്‍

single-img
24 February 2018

ബോളിവുഡ് താരം മോഹിത് മാര്‍വായുടെ വിവാഹത്തിനാണ് ഇരുവരും വര്‍ഷങ്ങള്‍ക്കു ശേഷം ഒരേ വേദിയിലെത്തിയത്. എന്നാല്‍ ഇരുവരും സംസാരിക്കാന്‍ പോയിട്ട് ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും തയ്യാറായില്ല.

1997ലാണ് അഭിഷേക് ബച്ചനും കരിഷ്മ കപൂറും പ്രണയത്തിലാകുന്നത്. 2002ല്‍ ഇരുവരുടെയും വിവാഹനിശ്ചയവും നടന്നു. ബച്ചന്‍ കുടുംബത്തില്‍ അംഗമാകാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു കരിഷ്മയുടെ അന്നത്തെ അഭിപ്രായം. എന്നാല്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട മാസങ്ങള്‍ക്കുള്ളില്‍ തന്നെ് ഇരുവരും പിരിയുകയായിരുന്നു.

വിവാഹശേഷം കരിഷ്മ സിനിമാഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്.എന്നാല്‍ കരിഷ്മയുടെ അമ്മ ബബിതയുടെ കടുംപിടിത്തമാണ് യഥാര്‍ത്ഥ കാരണമെന്ന് ഗോസിപ്പും പ്രചരിച്ചു. താരം എന്ന നിലയില്‍ അഭിഷേകിന്റെ വളര്‍ച്ചയില്‍ സംശയം പ്രകടിപ്പിച്ച ബബിത അമിതാബ് ബച്ചന്‍ സമ്പത്തിന്റെ ഒരു ഭാഗം അഭിഷേകിന്റെ പേരില്‍ നീക്കിവെയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. മകളുടെ ജീവിതം സുരക്ഷിതമാകാനാണ് ഇതെന്നും, വിവാഹമോചനത്തിന് ശേഷം താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ഏറെയാണെന്നും തന്റെ മകള്‍ക്ക് ഇത്തരമൊരനുഭവം ഉണ്ടാകാതിരിക്കാനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെയ്ക്കുന്നതെന്നും ബബിത ബച്ചന്‍ കുടുംബത്തിനോട് വ്യക്തമാക്കിയതും ബന്ധം പിരിയാന്‍ കാരണമായതായി പറയപ്പെടുന്നു.

എന്നാല്‍ കരിഷ്മ സിനിമയോട് തുടരുന്നതിനോട് ജയ ബച്ചനുള്ള അതൃപ്തിയും, മകന്റെ ജീവിതത്തില്‍ അനിയന്ത്രിതമായി ഇടപെട്ടതുമൊക്കെയാണ് ബ്രേക്കപ്പിലേക്ക് നയിച്ചതെന്നുമാണ് അണിയറസംസാരം.