നാല് പുതിയ മാറ്റങ്ങളുമായി വാട്‌സ് ആപ്പ്

single-img
23 February 2018

വാട്‌സ് ആപ്പ് വീണ്ടും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ഇതില്‍ ഏറ്റവും വലിയ മാറ്റം വീഡിയോ കോളിലാണ്. ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനമാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. അഞ്ച് പേരെ വരെ ഒന്നിച്ച് കോണ്‍ഫ്രന്‍സ് വീഡിയോ കോളില്‍ ഉള്‍പ്പെടുത്താം.

ഈ സംവിധാനത്തിന്റെ ചോര്‍ന്ന് കിട്ടിയ സ്‌ക്രീന്‍ ഷോട്ടുകള്‍ വിവിധ ടെക് സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് മെസഞ്ചറിലെ പോലെ ലൈവ് സ്റ്റിക്കറുകള്‍ വാട്ട്‌സ്ആപ്പ് ഉള്‍പ്പെടുത്തും എന്നാണ് റിപ്പോര്‍ട്ട്. ഹൈക്ക്, ടെലഗ്രാം തുടങ്ങിയ വാട്ട്‌സ്ആപ്പ് എതിരാളികള്‍ വളരെക്കാലമായി ഉപയോഗപ്പെടുത്തുന്ന ഫീച്ചറാണ് ഇത്.

എന്നാല്‍ മെസഞ്ചറിലെ പോലെ ജിഫ് ലൈബ്രറിയും വാട്ട്‌സ്ആപ്പ് നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിന് പുറമേ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് കുറച്ച് കൂടി അധികാരം വരുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് ഒപ്പം വോയിസ്, വീഡിയോ കോള്‍ ഇന്റര്‍ഫേസ് മാറ്റവും അടുത്ത അപ്‌ഡേഷനില്‍ പ്രതീക്ഷിക്കുന്നു.