റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ യുവതിയെ ബലമായി ചുംബിച്ചയാള്‍ അറസ്റ്റില്‍: (വീഡിയോ)

single-img
23 February 2018


മുംബൈ: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ യുവതിയെ ബലമായി ചുംബിച്ചയാള്‍ അറസ്റ്റില്‍. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. നരേഷ് കെ ജോഷി എന്ന 43 കാരനാണ് പോലീസിന്റെ പിടിയിലായത്. പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുവയായിരുന്ന യുവതിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു.

തുടര്‍ന്ന് ബലമായി ചുംബിച്ച ശേഷം ഒന്നു സംഭവിക്കാത്ത തരത്തില്‍ ജോഷി നടന്നു പോയി. സംഭവത്തിന്റെ വീഡിയോ വാര്‍ത്താഏജന്‍സിയായ എഎന്‍എ പുറത്ത് വിട്ടിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ആര്‍പിഎഫാണ് ഇയാളെ അറസ്റ്റ് ചെയ്തത്.