വിശപ്പിന്‍െറ വിലയായി സ്വന്തം ജീവന്‍ നല്‍കിയ മധുവിന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മഞ്ജു വാര്യര്‍

single-img
23 February 2018


തിരുവനന്തപുരം: അട്ടിപ്പാടിയിലെ മധുവിന്‍െറ കൊലപാതകത്തെ ശക്തമായി അപലപിച്ച് നടി മഞ്ജു വാര്യര്‍. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍, അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷുന്നതായി മഞ്ജു പറയുന്നു. ‘മധുവിന് മുന്നില്‍ വീണ്ടും നമ്മുടെ കരുണയില്ലാത്ത മുഖം തെളിഞ്ഞു കണ്ടു.തിരിച്ചടിക്കാൻ ശേഷിയില്ലാത്തവർക്കും, പാവപ്പെട്ടവർക്കും, വിശക്കുന്നവർക്കും എതിരെ ക്രൂരമായി മുഖം തിരിക്കുന്ന നമ്മളിൽ കുറച്ചു പേരുടെയെങ്കിലും രാക്ഷസ മുഖം’-മഞ്ജു എഴുതി.

പോസ്റ്റിന്‍െറ പൂര്‍ണ്ണരൂപം:

അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിൽ ജനിച്ചു വളർന്ന്, തൊഴിൽ ചെയ്തു ജീവിച്ച, എപ്പോഴോ ബോധം മറഞ്ഞു പോയ, ഒരിക്കലും ആരെയും…

Posted by Manju Warrier on Friday, February 23, 2018