ഇന്ത്യൻ യുദ്ധ വിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റായി ആവണി ചതുർവേദി

single-img
23 February 2018

ഇന്ത്യൻ എയർഫോഴ്സിന്റെ യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റായി 24കാരിയായ ആവണി ചതുർവേദി.

ഇന്ത്യൻ എയർ ഫോഴ്സിൽ പ്രവേശിപ്പിക്കപ്പെടുന്ന ആദ്യത്തെ മൂന്ന് വനിതാ യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളാണ് ചതുർവേദി.

2016 ജൂണിലാണ് ചതുർവേദി ഇന്ത്യൻ എയർഫോഴ്‌സിലേക്കു യോഗ്യത നേടിയത്. ഭാവന കാന്ത്, മോഹന സിംഗ് എന്നിവരാണ് ചതുർവേദിയോടൊപ്പം പൈലറ്റുമാരായ മറ്റു രണ്ട് പേർ. ഇരുവരും ഉടനെ തന്നെ വിമാനം പറത്തും.

2016 നുമുമ്പ് വെറും 2.5 ശതമാനം സ്ത്രീകൾ മാത്രമാണ് പൈലറ്റ് തസ്തികയിലല്ലാതെ ഇന്ത്യൻ സേനയിൽ പ്രവർത്തിച്ചിട്ടുള്ളത്. അയൽ രാജ്യമായ പാകിസ്ഥാന് 20 വനിതാ പൈലറ്റുമാരാണ് ഉള്ളത്