2018ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ‘ആദി’

single-img
23 February 2018

ചരിത്രം തിരുത്തിക്കുറിച്ച നരസിംഹം റിലീസായ ജനുവരി 26ന് പുറത്തിറങ്ങിയ പ്രണവിന്റെ ആദി വിജയക്കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിന് ശേഷവും തീയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണവും കളക്ഷനും നേടുന്ന ആദി ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍ എന്ന പദവി നേടിക്കഴിഞ്ഞു.

35 കോടി രൂപ ഇതിനകം കളക്ഷന്‍ നേടിയ ആദി ഒരു പുതുമുഖ നായകചിത്രത്തിന് ലഭിക്കാവുന്ന സര്‍വ്വകാലകളക്ഷനുമായാണ് മുന്നേറുന്നത്. ആദിക്ക് മുന്‍പും ശേഷവുമെത്തിയ ചിത്രങ്ങള്‍ തീയറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായപ്പോഴും സ്‌റ്റെഡി കളക്ഷന്‍ ആദി നിലനിര്‍ത്തുന്നു.

ഇന്ത്യക്ക് പുറത്തും ആദി മികച്ച അഭിപ്രായവും കളക്ഷനും നേടിയാണ് മുന്നേറിയത്. ബോളിവുഡിലെ മുന്‍നിര നായകരുടെ ചിത്രങ്ങളെ പിന്തള്ളി കളക്ഷനില്‍ ആദി രണ്ടാംസ്ഥാനത്തെത്തിക്കഴിഞ്ഞു. കേരളത്തില്‍ 13,000 പ്രദര്‍ശനങ്ങള്‍ ഇതിനകം ആദി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

6 കോടി രൂപയ്ക്ക് അമൃതാ ടിവിയാണ് ആദിയുടെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ചിത്രം ഒരു കോടി രൂപ നേടിയതും വാര്‍ത്തയായിരുന്നു. ദൃശ്യത്തിന് ശേഷം ജീത്തുജോസഫിന് ലഭിക്കുന്ന ബംബര്‍ ഹിറ്റാണ് ആദി.