ദില്ലിയിലേക്ക് പ്രതിഷേധം വ്യാപിപ്പിച്ച് കെകെ രമ;സിപിഎം അക്രമത്തിനെതിരെ എകെജി ഭവന് മുന്നില്‍ ധര്‍ണ
21 February 2018
ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ ദില്ലി എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ ആരംഭിച്ചു. കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനാണു ധർണ്ണ.ഒഞ്ചിയത്തെ സിപിഎം അക്രമം അവസാനിപ്പിക്കുക, ക്രമസമാധാനം ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളാണു രമ ഉയർത്തുക.
ആര്‍എംപിയുടെ മറ്റ് നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്.ജയിലില്‍ കഴിയുന്നവര്‍ക്ക് പരോള്‍ കൊടുത്ത് കൊലപാതകങ്ങള്‍ നടത്തിക്കുകയാണെന്ന് രമ ആരോപിച്ചു. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് സിപിഐഎം. പാര്‍ട്ടി ഓഫീസുകളില്‍ ഗുണ്ടകളുടെ കൂട്ടായ്മയാണ് നടക്കുന്നതെന്ന് രമ ആരോപിച്ചു.